April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 9, 2026

കൊടുങ്ങല്ലൂരിൽ ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീർ ഒഴുക്കാൻ വരണ്ട’ ; വർഗീസ് ജോർജിനെതിരെ ഒളിയമ്പുമായി ചാണ്ടി ഉമ്മൻ

SHARE

കൊടുങ്ങല്ലൂരിലെ എൻ ഡിഎ സ്ഥാനാർത്ഥിയും സഹോദരി ഭർത്താവുമായ വർഗീസ് ജോർജിനെതിരെ ഒളിയമ്പുമായി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ‘ഉമ്മൻചാണ്ടിയുടെ പേരിൽ കൊടുങ്ങല്ലൂരിൽ ആരും മുതലക്കണ്ണീർ ഒഴുക്കണ്ട. അടിയുറച്ച കോൺഗ്രസുകാരന്റെ പേരിൽ ആരും മുതലെടുക്കാൻ വരണ്ട. ഒ ജെ ജനീഷ് എന്റെ സഹോദരതുല്യനാണ്.

ഞാൻ മത്സരിക്കുന്നത് പോലെ തന്നെയാണത്. എന്റെ പിതാവിനിഷ്ടം ഒ ജെ ജെനീഷ് വിജയിച്ച് അസംബ്ലിയിൽ എത്തണം എന്നാണ്’ ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.കൊടുങ്ങലൂരിലെ യുഡിഎഫ് സ്ഥാനാർഥി ഒ ജെ ജനീഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.

ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജ് കൊടുങ്ങല്ലൂരിൽ ട്വന്റി -20 സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. നിയമസഭയിൽ തന്റെ കൂടെ കൊടുങ്ങല്ലൂർ എംഎൽഎയായി ഒ.ജെ ജനീഷ് ഉണ്ടാകുമെന്നും കൊടുങ്ങല്ലൂരിന്റെ മതേതര പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ജനീഷിന് സാധിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

2021ല്‍ തന്നെ വര്‍ഗീസ് ജോര്‍ജ് ട്വിന്റി – 20 അംഗത്വം എടുത്തിരുന്നു. നേരത്തെ ട്വിന്റി – 20 ഉപദേശ സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റാണ്.