May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 5, 2025

യാ മോനേ… എന്നാ രുചിയാ; ഉച്ചക്ക് കൊറിയന്‍ പോപ്‌കോണ്‍ ചിക്കന്‍ ആയാലോ

1 min read
SHARE

ചിക്കൻ കൊണ്ട് എന്തൊക്കെ വിഭവങ്ങളാണല്ലേ നാം തയ്യാറാക്കുന്നതും കഴിക്കുന്നതും. ഇപ്പോഴിതാ കൊറിയൻ പോപ്കോൺ ചിക്കൻ ആണ് ട്രെൻഡ് ആയിരിക്കുന്നത്. ഇതിനായി നാം പുറത്തെ റസ്റ്റോറൻ്റുകളിൽ പോകേണ്ടതില്ല. വീട്ടിലിരുന്ന് തന്നെ ഈ ടേസ്റ്റി ഡിഷ് തയ്യാറാക്കാം. ചേരുവകളും തയ്യാറാക്കുന്ന വിധവും താഴെ നൽകുന്നു:

 

  1. ചിക്കന്‍ എല്ലില്ലാതെ – അരക്കിലോ

2. തൈര് – അരക്കപ്പ്

3. മൈദ – രണ്ട് കപ്പ്

ഗാര്‍ലിക് പൗഡര്‍ – ഒരു വലിയ സ്പൂണ്‍

അണിയന്‍ പൗഡര്‍ – ഒരു വലിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

സോസിന്

4. എണ്ണ – ഒരു വലിയ സ്പൂണ്‍

5. വെളുത്തുള്ളി – അഞ്ച് അല്ലി, പൊടിയായി അരിഞ്ഞത്

6. സോയ സോസ് – കാല്‍ കപ്പ്

ടുമാറ്റോ സോസ് – രണ്ട് വലിയ സ്പൂണ്‍

വിനാഗിരി – ഒരു വലിയ സ്പൂണ്‍

7. പഞ്ചസാര – ഒരു വലിയ സ്പൂണ്‍

8. കോണ്‍ഫ്ലോര്‍ – ഒരു വലിയ സ്പൂണ്‍, വെള്ളത്തില്‍ കലക്കിയത്

9. സ്പ്രിങ് അണിയന്‍ – അലങ്കരിക്കാന്‍

പാകം ചെയ്യുന്ന വിധം

ചിക്കന്‍ ചെറിയ കഷണങ്ങളാക്കി മുറിച്ച് തൈരു ചേര്‍ത്തു പത്തു മിനിറ്റു വയ്ക്കണം.

ഒരു ബൗളില്‍ മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് ചിക്കന്‍ കഷണങ്ങള്‍ ഒരോന്നായി അതില്‍ പൊതിഞ്ഞു ചൂടായ എണ്ണയില്‍ വറുത്തു കോരുക.

പാനില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി വഴറ്റുക.

ഇതിലേക്ക് ആറാമത്തെ ചേരുവ ചേര്‍ത്തിളക്കണം.

തിളയ്ക്കുമ്പോള്‍ കോണ്‍ഫ്ലോര്‍ ചേര്‍ത്തു യോജിപ്പിക്കണം.

കുറുകുമ്പോള്‍ വറുത്തു വച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു ചിക്കനില്‍ അരപ്പു പൊതിഞ്ഞിരിക്കുന്ന പരുവത്തില്‍ ഇറക്കിവെക്കാം.

സ്പ്രിങ് അണിയന്‍ കൊണ്ട് അലങ്കരിച്ചു വിളമ്പാം