വാഗമൺ ബോണാമിയിൽ കോൺക്രീറ്റ് മിക്സിങ് ലോറി മറിഞ്ഞ് ഒരാൾ മരിച്ചു.

1 min read
SHARE
ഏലപ്പാറ : വാഗമൺ ബോണമിയിൽ കാവക്കുളം എസ്റ്റേറ്റ് റോഡ് കോൺക്രീറ്റ് ചെയ്യാൻ എത്തിയ കോൺക്രീറ്റ് ലോറിയാണ് മറിഞ്ഞത് അപകടത്തിൽ ക്ലിയർറാന്നി പെരുനാട് സ്വദേശി ജിബിൻ മരണപ്പെട്ടു.
റോഡിന്റെ സൈഡ് ഇടിഞ്ഞ് ലോറി മറിയുകയായിരുന്നു ലോറിക്കുള്ളിൽ ക്ലീനർ കുടുങ്ങിയതാണ് മരണകാരണം. ഡ്രൈവർസുരേഷ് നിസ്സാരപരിക്കുകളോട് രക്ഷപ്പെട്ടു.
ക്യാബിനിൽ കുടുങ്ങിയ ക്ലീനറെ പീരുമേട്ടിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ്. പുറത്തെടുത്തത്
മൃദദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ . റാന്നിയിലുള്ള കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനമാണ് മറിഞ്ഞത് നിർമ്മാണ പ്രവർത്തനത്തിന് എത്തിച്ച അഞ്ചു വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്.