July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

ഉത്തരേന്ത്യയെ വലച്ച് മൂടൽ മഞ്ഞ്, ദില്ലിയിൽ 200 ഓളം വിമാനങ്ങളുടെ സർവീസിനെ ബാധിച്ചു- ട്രെയിനുകൾ കൂട്ടത്തോടെ വൈകി

1 min read
SHARE

ദില്ലി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽ മഞ്ഞ് രൂക്ഷമായതോടെ പ്രതിസന്ധി നേരിട്ട് ഉത്തരേന്ത്യയിലെ വിമാന, ട്രെയിൻ സർവീസുകൾ. റൺവേയുടെ ദൃശ്യപരത ശനിയാഴ്ച പൂജ്യമായതോടെ ദില്ലി വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന 150 ലേറെ വിമാനങ്ങളാണ് വൈകിയത്. 30 ഓളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.

കനത്ത മൂടൽമഞ്ഞ് എയർപോർട്ടിലെ ഫ്ലൈറ്റ് പ്രവർത്തനങ്ങളെയും ഗുരുതരമായി ബാധിച്ചു. അപ്‌ഡേറ്റ് ഫ്ലൈറ്റ് വിവരങ്ങൾക്കായി യാത്രക്കാർ അതാത് എയർലൈനുമായി ബന്ധപ്പെടണമെന്ന് അഭ്യർഥിക്കുന്നു.

 

എയർപോർട്ട് അധികൃതർ അറിയിച്ചു. മോശ കാലാവസ്ഥ തങ്ങളുടെ സർവീസുകളെ ബാധിക്കുന്നതായി ഇൻഡിഗോയും എയർ ഇന്ത്യയും അവരുടെ യാത്രക്കാരെ അറിയിച്ചു. കൊൽക്കത്ത വിമാനത്താവളത്തിൽ 25 ഓളം വിമാന സർവീസുകളെയാണ് മൂടൽമഞ്ഞ് ബാധിച്ചത്. ചണ്ഡീഗഡ്, അമൃത്സർ, ജയ്പൂർ, കൂടാതെ ഉത്തരേന്ത്യയിലെ മറ്റ് നിരവധി വിമാനത്താവളങ്ങളിലും സമാനമായ അവസ്ഥകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കനത്ത മൂടൽമഞ്ഞ് ട്രെയിൻ ഷെഡ്യൂളുകളിലും റോഡ് ഗതാഗതത്തിലും തടസ്സങ്ങൾക്കിടയാക്കിയിട്ടുണ്ട്. ദില്ലി, നോയിഡ, ഗുരുഗ്രാം, കർണാൽ, ഹാപൂർ, ഗാസിയാബാദ്, അമൃത്സർ തുടങ്ങിയ നഗരങ്ങളിൽ, ദൃശ്യപരത കുറഞ്ഞതിനാൽ വാഹനങ്ങൾ വളരെ കുറഞ്ഞ വേഗതയിലാണ് സഞ്ചരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച ദില്ലിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ 5.30ന് ദില്ലിയിൽ 10.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ഇന്നലെ മോശം കാലാവസ്ഥയെത്തുടർന്ന് 400 ലധികം വിമാനങ്ങളാണ് വൈകിയത്.