July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

പഞ്ചായത്ത് ജലബജറ്റ് പ്രകാശനം ചെയ്തു

1 min read
SHARE

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ജലബജറ്റ് പ്രകാശനവും മാലിന്യമുക്തം നവകേരളം 2.0 പഞ്ചായത്ത് തല ശില്പശാല ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിർവ്വഹിച്ചു. നവകേരളം കർമ്മപദ്ധതി 2 ന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ അഭിമുഖ്യത്തിൽ സി ഡബ്ല്യു ആർ എം  കോഴിക്കോടിന്റെ സാങ്കേതിക സഹായത്തോടെ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്  ഗ്രാമ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജല സംരക്ഷണ പ്രവർത്തനങ്ങളുടെ മുന്നോടിയായാണ് പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ  ജലബജറ്റ്  പ്രകാശനവും 2024 മാർച്ച് 30 ഓടെ കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമാക്കുന്നതിനുള്ള ക്യാമ്പയിൻ്റെ പഞ്ചായത്ത് തല ശില്പശാലയുടെ ഉദ്ഘാടനവും നടത്തിയത്. 

 

കണ്ണൂർ ബ്ലോക്ക്  പഞ്ചായത്തിനെ ശുദ്ധജല സമൃദ്ധിയിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ ജല സംരക്ഷണപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് ഈ പഠനം . ബ്ലോക്ക് നിലവിൽ ഭൂഗർഭജലത്തിന്റെ കാര്യത്തിൽ സെമി ക്രിട്ടിക്കൽ സോണിൽ പെടുന്ന പ്രദേശമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് മറികടക്കുന്നതിനായി  ഇപ്പോൾ ചെയ്തു വരുന്ന വിവിധ പ്രവർത്തനങ്ങൾക്ക് ഏകോ പനമുണ്ടാക്കുന്നതിനും ശാസ്ത്രീയമായിചെയ്തു തീർക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചും ജലബജറ്റിൽ നിർദ്ദേശങ്ങൾ ഉണ്ട്.

പഞ്ചായത്ത്  പ്രസിഡണ്ട്  എ.വി. സുശീല അധ്യക്ഷയായി.   നവകേരളം കർമ്മപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ  ഇ.കെ. സോമശേഖരൻ മുഖ്യഭാഷണം നടത്തി.   മാലിന്യമുക്തം നവകേരളം ജില്ലാ കോ-കോർഡിനേറ്റർ  പി. സുനിൽ ദത്തൻ ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വൈസ് പ്രസിഡണ്ട്  കെ പ്രദീപ് കുമാർ, സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. പ്രമോദ് , ശോഭന കെ , പി.പി മാലിനി . ഇ മോഹനൻ, വി.ഇ. ഒ  കവിത ശ്രീശൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീ പ്രീജിത്ത്  എം സ്വാഗതം പറഞ്ഞു.