കടലാസ് വിത്ത് പേനകള്‍ക്ക് ആവശ്യക്കാരുണ്ടാകും, ശരീരം തളര്‍ന്ന രമേശന് ക്രിസ്തുമസ് കാലം പ്രതീക്ഷയുടേത്.
1 min read

ബോവിക്കാനം: കാസര്‍കോട് ബോവിക്കാനത്തെ രമേശന് ക്രിസ്മസ് കാലം പ്രതീക്ഷയുടേയും ആഘോഷത്തിന്റേതുമാണ്. രമേശന് നിര്‍മ്മിക്കുന്ന കടലാസ് വിത്ത് പേനകള്‍ കൂടുതലായി ക്രിസ്തുമസ് കാലത്ത് വിറ്റുപോകുമെന്നതാണ് ശരീരം തളര്‍ന്ന ഈ യുവാവിന്റെ സന്തോഷം. നിര്‍മ്മാണ മേഖലയിലെ തൊഴിലാളിയായിരുന്നു ബോവിക്കാനത്തെ രമേശന്.ജോലിക്കിടെ വീണ് നട്ടെല്ലിന് പരിക്ക് പറ്റിയതോടെ ശരീരത്തിന്റെ ഒരു വശം തളര്‍ന്നു. നിവർന്നൊന്ന് നടക്കാന്‍ പോലും ബുദ്ധിമുട്ടണ്ട അവസ്ഥയിലാണ് രമേശനുള്ളത്. വാക്കറിന്റെ സഹായമില്ലാതെ നടക്കാനാവില്ല. കടലാസ് വിത്ത് പേനകള്‍ ഉണ്ടാക്കി വിറ്റാണ് ഉപജീവനം. ഇപ്പോള്‍ ഉണ്ടാക്കുന്നത് ക്രിസ്തുമസ് ആശംസയുള്ള പേനകളാണ്.
ക്രിസ്തുമസ് ആശംസയുള്ള പേനകള്‍ക്ക് നല്ല ഓര്‍ഡര്‍ ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഈ ക്രിസ്തുമസ് കാലം രമേശന് സന്തോഷം. മോശമല്ലാത്ത വരുമാനം ലഭിക്കുമെന്ന ആശ്വാസത്തിലാണ് രമേശനുള്ളത്. രമേശന് വീട്ടില്‍ ക്രിസ്മസ് ട്രീ ഒരുക്കി നക്ഷത്രങ്ങള്‍ തൂക്കിയിട്ടില്ല. എങ്കിലും രമേശന്റെ മനസില്‍ നക്ഷത്രങ്ങള്‍ മിന്നുന്നുണ്ട്.
സന്തോഷത്തിന്റെ പ്രകാശമുള്ള നക്ഷത്രങ്ങൾ. ഓരോ ആഘോഷവും സന്തോഷത്തിന്റേതാണ്. അത് ഓരോരുത്തര്‍ക്കും വ്യത്യസ്ത രീതിയില്‍ ആയിരിക്കുമെന്ന് മാത്രം.
