April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 20, 2025

പാർട്ടിക്കാർ മാത്രം പോര, കേരളത്തെ ഒന്നായി കാണാൻ തയ്യാറാകണം, അതാണ് ആശ വർക്കർമാർക്ക് സമരം ചെയ്യേണ്ടി വന്നത്’ : എ കെ ആൻ്റണി

1 min read
SHARE

കേരളത്തിലെ യുവജനതയ്ക്ക് എന്തോ അപജയം ഉണ്ടായിട്ടുണ്ടെന്ന് എ കെ ആന്റണി. കഴിഞ്ഞ കുറച്ച് ദിവസമായി നമ്മുടെ ചെറുപ്പക്കാർക്ക് പറ്റിയതിനെ കുറിച്ചുള്ള ചർച്ചയാണ് നടക്കുന്നത്. മുഖ്യമന്ത്രി നടപടി എടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്.CITU കാർ അല്ലാത്തവർക്ക് ഇവിടെ സമരം ചെയ്യാൻ കഴിയില്ല. അവർക്ക് അപ്രഖ്യാപിത വിലക്ക്. മുഖ്യമന്ത്രി പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കാണുന്നില്ല. അതുകൊണ്ടാണ് ആശ വർക്കർമാർക്ക് സമരം ചെയ്യേണ്ടി വന്നത്. പാർട്ടിക്കാർ മാത്രം പോര. കേരളത്തെ ഒന്നായി കാണാൻ സർക്കാർ തയ്യാറാകണമെന്നും എ കെ ആന്റണി ആവശ്യപ്പെട്ടു.

കേരളത്തിലെ ചെറുപ്പക്കാർ അരക്ഷിതാവസ്ഥയിലാണ്. കേരളത്തിൽ ചെറുപ്പക്കാർക്ക് ആവശ്യമായ ശമ്പളം ലഭിക്കുന്നില്ല. Al ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ടെക്നോപാർക്കിൽ അടക്കം അന്വേഷിച്ചാൽ മനസിലാകും. തൊഴിൽ അവസരം ഇല്ല.

5 പേർ ജോലി ചെയ്യേണ്ടത് ഒരാൾ മതി. സ്റ്റാർട്ട് അപ്പ് കൊണ്ട് മാത്രം കാര്യമില്ല.അധിക നാൾ മധുര ഭാഷണം നടത്തി അടക്കി നിർത്താനാകില്ല. ജോലി ഉണ്ട് , കൂലി ഇല്ല. ഒരു ഭാഗത്ത് വർക്ക് പ്രഷർ. പാർട്ടി വളർത്തൽ മാത്രം പോര സർക്കാർ ചെറുപ്പക്കാർക്ക് ആവശ്യമായ സഹായം ലഭ്യമാക്കണമെന്നും എ കെ ആന്റണി വ്യക്തമാക്കി.