ഈ വിജയം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള ‘മുന്നറിയിപ്പ്’ ; പ്രഹരമേറ്റത് സര്‍ക്കാര്‍ വിരുദ്ധ ‘കുതന്ത്രങ്ങള്‍ക്ക്’

1 min read
SHARE

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വൻമുന്നേറ്റമാണുണ്ടായത്. യുഡിഎഫിൽ നിന്ന്‌ നാല്‌ വാർഡുകളും ബിജെപിയിൽ നിന്ന്‌ മൂന്ന്‌ വാർഡുകളുമാണ് എൽഡിഎഫ്‌ പിടിച്ചെടുത്തത്. യുഡിഎഫും ബിജെപിയും പിണറായി സര്‍ക്കാരിനെതിരായി നിരന്തരം തൊടുത്തുവിട്ടത് വന്‍ ആരോപണ കൂരമ്പുകളാണെന്നിരിക്കെ അതൊന്നും ഈ ജനത മുഖവിലയ്‌ക്കെടുക്കില്ലെന്നതാണ് ഈ വിധി ചൂണ്ടിക്കാട്ടുന്നത്.

 

സംസ്ഥാനത്താകെ 7 സീറ്റുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കവെ വന്ന അനുകൂല തെരഞ്ഞെടുപ്പ് ഫലം സിപിഐഎമ്മിന്, ഇടതുമുന്നണിക്ക് വലിയ ആത്മവിശ്വാസമാണ് പകര്‍ന്നത്. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാര്‍ഡും പുറമെ കൊല്ലം ജില്ലയിലെ ചടയമംഗലം കുരിയോട് വാര്‍ഡുമാണ് ബിജെപിയില്‍ നിന്നും പിടിച്ചെടുത്തത്.