ദാരിദ്ര്യം മുതലാളിത്ത സൃഷ്ടി: എം വി ഗോവിന്ദൻ മാസ്റ്റർ
1 min read

ദാരിദ്ര്യം മുതലാളിത്ത സൃഷ്ടിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. രാജ്യത്ത് ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. പത്തനംതിട്ടയിലെ സിപിഐഎം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2 % വോട്ടിന്റെ വ്യതാസത്തിലാണ് ബി ജെ പി അധികാരത്തിൽ എത്തിയത് എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറുന്നു, ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപ്പിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല, മതേതര വോട്ടുകൾ ചേർത്ത ബിജെപിയെ തോൽപ്പിക്കുക എന്നതാണ് ഇന്ത്യയുടെ രാഷ്ട്രീയ ഉന്നം എന്നും അദ്ദേഹം വ്യക്തമാക്കി. ബുൾഡോസർ രാജ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ബോധപൂർവ്വം വർഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ലോകത്തിന് മാതൃകയാകുന്ന ഇടത് പക്ഷം ഭരിക്കുന്ന സംസ്ഥാനം. ഇടതു സർക്കാരുകളുടെ നേട്ടം. ജന്മിത്വം അവസാനിപ്പിച്ചത് ഇ എം എസ് സർക്കാരിൻ്റെ കാലത്ത് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് കഴിഞ്ഞദിവസം കൊടി ഉയർന്നു. പ്രതിനിധി സമ്മേളനത്തിൽ 263 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക.
