‘നൂറോളം റേപ്പ് കേസ്, അശ്ലീല ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ’, ഓടി മടുത്തു, ഒടുവിൽ പ്രജ്വൽ രേവണ്ണ കീഴടങ്ങുന്നു
1 min readലൈംഗിക പീഡന കേസിൽ പ്രതിയായ ജെഡിഎസ് നേതാവും ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണ കീഴടങ്ങുമെന്ന് റിപ്പോർട്ട്. അന്വേഷണ സംഘം ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയതോടെയാണ് പ്രജ്വൽ ഉടൻ കീഴടങ്ങുമെന്ന് ജെഡിഎസ് ലീഡർ പുട്ടരാജു അറിയിച്ചത്. കഴിഞ്ഞ ദിവസം പ്രജ്വലിനെതിരെ പരാതിയുമായി ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയും രംഗത്തെത്തിയിരുന്നു. തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത് ദൃശ്യം പകർത്തിയെന്നും മൂന്നുവർഷത്തോളം പ്രജ്വൽ പീഡനം തുടർന്നെന്നുമാണ് 44 കാരി പരാതി നൽകിയത്. 2021 ൽ ഹാസൻ നഗരത്തിലെ തൻ്റെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ വെച്ച് തന്നെ പ്രജ്വല്‍ ബലാത്സംഗം ചെയ്തു. സഹകരിച്ചില്ലെങ്കിൽ തന്നെയും ഭർത്താവിനെയും കൊന്നുകളയുമെന്നും പ്രജ്വല്‍ ഭീഷണി. ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും തന്നെ നിരവധി തവണ പീഡിപ്പിക്കുകയും ചെയ്തതായി യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കി. അതേസമയം, ലൈംഗികാതിക്രമക്കേസിൽപ്പെട്ട് രാജ്യം വിട്ട ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണക്കെതിരെ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.