പ്രകാശ് കാരാട്ട് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെയും പിബിയുടെയും കോർഡിനേറ്ററാകും; ഇടക്കാല ക്രമീകരണം പാർട്ടി കോൺഗ്രസ് വരെ

1 min read
SHARE

ദില്ലി: പ്രകാശ് കാരാട്ട് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെയും പിബിയുടെയും താൽക്കാലിക കോർഡിനേറ്ററാകും. ഇപ്പോൾ ദില്ലിയിൽ ചേരുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 2025 ഏപ്രിലിൽ മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസ് വരെ ഒരു ഇടക്കാല ക്രമീകരണമെന്ന നിലയിലാണ് പ്രകാശ് കാരാട്ടിന് ചുമതല നൽകിയത്. സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്നാണ് പ്രകാശ് കാരാട്ടിന് താൽക്കാലിക ചുമതല നൽകിയത്. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംഘടനാ സമ്മേളനങ്ങൾ നടന്നുവരികയാണ്. ബ്രാഞ്ച് സമ്മേളനങ്ങൾക്ക് സെപ്റ്റംബർ മാസത്തിൽ തുടക്കമായി. ഒക്ടോബറിൽ ലോക്കൽ സമ്മേളനങ്ങളും നവംബറിൽ ഏരിയാ സമ്മേളനങ്ങളും പൂർത്തിയാകും. ജില്ലാ സമ്മേളനങ്ങൾ ഡിസംബറിലും സംസ്ഥാന സമ്മേളനങ്ങൾ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടക്കും.