മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

1 min read
SHARE

ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ (89) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയും പനിയും മൂലം ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂനെയിലെ ഭാരതി ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയാണ് പ്രതിഭാ പാട്ടീൽ. 2007 മുതൽ 2012 വരെയുള്ള കാലത്തായിരുന്നു രാഷ്ട്രപതി സ്ഥാനത്തുണ്ടായിരുന്നത്.