ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് കലാലയങ്ങളിൽ സുഹൃത്തുക്കൾക്ക് വൃക്ഷതൈ കൈമാറുന്ന പരിപാടികൾ സംഘടിപ്പിച്ചു
1 min read

സൗഹൃദങ്ങളിൽ പച്ച പടരട്ടെ.ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് കലാലയങ്ങളിൽ സുഹൃത്തുക്കൾക്ക് വൃക്ഷതൈ കൈമാറുന്ന പരിപാടികൾ സംഘടിപ്പിച്ചു .നഗരസഭയും,ഹരിത കേരളമിഷൻ, ശുചിത്വമിഷൻ എന്നിവ സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഇരിട്ടി നഗരസഭതല പരിപാടി ഉളിയിൽ ഗവ:യു .പി .സ്ക്കൂളിൽ സ്ക്കൂൾ ലീഡർ
നൈനിക ടി.വി.ക്ക് ചെടി കൈമാറി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉത്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ. ഫസില അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ടി.കെ.ഷരീഫ, ഹെഡ്മാസ്റ്റർ സിറാജുദ്ധിൻ എം.പി, പി.ടി.എ പ്രസിഢണ്ട് മുജീബ് ആർ.കെ, എസ്.എം.സി.ചെയർമാൻ കെ.സി.സുരേഷ്ബാബു, അബ്ദുൾ വാഹിദ് ,റസാഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു.നഗരസഭയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗഹൃദ ദിന പരിപാടികൾ സംഘടിപ്പിച്ചു.
