കുടംബത്തിനൊപ്പം ശബരിമല ദർശനം നടത്തി റവാഡ ചന്ദ്രശേഖർ; എല്ലാവർക്കും സുഖ ദർശനം ഉറപ്പ് വരുത്തുന്നുണ്ടെന്നും ഡിജിപി

സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ശബരിമലയിൽ. ദർശനത്തിനായാണ് അദ്ദേഹം ശബരിമലയിൽ എത്തിയത്. ബന്ധുക്കൾക്കൊപ്പമാണ് ഡിജിപി എത്തിയത്. സുരക്ഷയ്ക്കായി എല്ലാ ക്രമീകരണങ്ങളും ചെയ്യുനുണ്ട്.
എല്ലാവർക്കും സുഖ ദർശനം ഉറപ്പു വരുത്തുന്നുണ്ട്. മണ്ഡല പൂജാ ദിവസത്തിൽ സ്പോട് ബുക്കിംഗ് വർധിപ്പിക്കുന്നത് കോടതിയും ദേവസ്വവുമായിവുമായി ആലോചിച്ച ശേഷം നടപടി എന്നും അദ്ദേഹം വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ വിധി വന്ന് പഠിച്ച ശേഷം പ്രതികരിക്കാം. രാഹുൽ കേസ് രണ്ട് അന്വേഷണ സംഘം ഒന്നാക്കിയിട്ടുണ്ട്. ടീമിനെ AlG പൂങ്കുഴലി IPS നയിക്കും. രാഹുലിന്റെ അറസ്റ്റ് വൈകുന്നത് 15 വരെ അറസ്റ്റ് പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശമുണ്ട്. അതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നും ഡിജിപി വ്യക്തമാക്കി.
അതേസമയം ശബരിമല മണ്ഡല പൂജയ്ക്കായി ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്നലെ വൈകിട്ട് 5 മണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.
ഡിസംബർ 26ന് 30,000 പേർക്കും ഡിസംബർ 27ന് 35,000 പേർക്കും വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള അവസരം ഉണ്ടാവും. സ്പോട്ട് ബുക്കിംഗ് വഴി അയ്യായിരം ഭക്തരെ വീതമാണ് ഈ ദിവസങ്ങളിൽ അനുവദിക്കുക.

