ആർ ബി എസ് കെ പദ്ധതി പരിശീലനം സംഘടിപ്പിച്ചു
1 min read

ആർ ബി എസ് കെ പദ്ധതി പരിശീലനം സംഘടിപ്പിച്ചു
ജനനം മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള ആരോഗ്യ സേവനങ്ങൾ എകോപി പ്പിക്കുന്ന പദ്ധതിയായ രാഷ്ട്രിയ ബാൽ സ്വാസ്ഥ് കാര്യക്രം പദ്ധതിയുടെ ഭാഗമായി, ഫീൽഡ്തല ആരോഗ്യ
പ്രവർത്തകർക്കും ആശ വർക്കർമാർക്കും ബ്ലോക്ക് തല പരിശീലനം സംഘടിപ്പിച്ചു.അഴിക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വച്ചു നടത്തിയ പരിശീലന പരിപാടി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി ശ്രീധരൻ ഉത്ഘാടനം ചെയ്തു.പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർ വൈസർ പി ഗീത കുമാരി അദ്ധ്യക്ഷം വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഇ രാജേന്ദ്രൻ , പി ആർ . ഒ ഉമേഷ് ഇ വി എന്നിവർ സംസാരിച്ചു . ജില്ലാ ആർ ബി എസ് കെ കോർഡിനേറ്റർ ശ്രീമതി രഞ്ജിത സി വി,സയന എ എന്നിവർ ക്ലാസ്സ് എടുത്തു.
