പ്ലാസ്റ്റിക്ക് പരുത്തി കൊക്കിൽ കുടുങ്ങി അവശനിലയിൽ കാണപ്പെട്ട ചേരക്കോഴിയെ വനം വകുപ്പിൻ്റെ റസ്ക്യുവർമാർ ചേർന്ന് രക്ഷപ്പെടുത്തി
1 min read

തൃച്ചംബരം:ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഷ്ണു തീർത്ഥമെന്ന ആമ്പൽ കുളത്തിലാണ് പ്ലാസ്റ്റിക് പരുത്തി കൊക്കിൽ കുടുങ്ങി അവശനിലയിൽ ചേരക്കോഴിയെ കാണപ്പെട്ടത്.
നാട്ടുകാർതളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർപി സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു .റെയിഞ്ച് ഓഫീസറുടെ നിർദ്ദേശപ്രകാരംവനം വകുപ്പ് റെസ്ക്യൂവർ അനിൽ തൃച്ചംബരവും
പ്രസാദ് ഫാൻസ് അസോസിയേഷൻ റസ്ക്യുവർ സുചീന്ദ്രൻ മൊട്ടമ്മലും സ്ഥലത്തെത്തി
ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ ചേരക്കോഴിയെ പിടികൂടി കൊക്കിൽ നിന്നും പ്ലാസ്റ്റിക് പരുത്തി പൂർണ്ണമായും എടുത്ത് കളയുകയായിരുന്നു .പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം ചേരക്കോഴിയെ ആമ്പൽ കുളത്തിലേക്ക് തന്നെ വിട്ടയച്ചു.
