December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 14, 2025

ശബരിമലയിൽ തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം; തിരുവുത്സവം- മേടവിഷു പൂജകൾക്കായി നാളെ തുറക്കും

SHARE

ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ(01.04.2025) തുറക്കും. വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഏപ്രിൽ രണ്ടിന് രാവിലെ 9 .45 നും 10 .45 നും മധ്യേ തന്ത്രി കണ്ട രര് രാജീവരുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും.ഏപ്രിൽ 11 നാണ് പമ്പാ നദിയിൽ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്. വിഷു ദിവസമായ ഏപ്രിൽ 14 ന് രാവിലെ നാലു മണി മുതൽ ഏഴുമണിവരെ വിഷുക്കണി ദർശനം. വിഷുദിനത്തിൽ രാവിലെ ഏഴു മുതലാകും അഭിഷേകം. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്ക് നടയടക്കും.