കണ്ണൂരിൽ സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു.
1 min read

കണ്ണൂർ: സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണുമരിച്ചു. ആയിക്കര സ്വദേശിയും സൂപ്പിയാറകത്ത് കുടുംബാംഗവുമായ ജി എസ് ടി ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർഫിൽസർ സുപ്പിയാരകത്ത് ( 52 ) ആണ് മരിച്ചത്. ഇന്ന് കാലത്ത് വീട്ടിൽകുഴഞ്ഞ് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.
എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും സോഷ്യൽ മീഡിയയിൽ സ്ഥിര സാന്നിധ്യവുമായിരുന്നു. പ്രമോഷൻ ലഭിച്ച ഫിൽസർ തിങ്കളാഴ്ച തലശ്ശേരി ജി.എസ്.ടി ഓഫീസിൽ ചുമതല ഏറ്റെടുക്കാൻ ഇരിക്കെയാണ് മരണം.
പരേതനായ അലിയുടെയുംഹവ്വയുടെയും മകനാണ്.
ഭാര്യ: റുമൈസ. മകൾ: ഹിനായ. സഹോദരങ്ങൾ : നസറി ഫർണ്ണാസ്, മഷൂദ്,
നുസ്റത്ത്. മൃതദേഹം കണ്ണൂർ കലക്ടറേറ്റിൽ പൊതു ദർശനത്തിനു ശേഷം ഇന്ന് വൈകിട്ട് 4 മണിയോടെ കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി .
