സത്യൻ അന്തിക്കാട് – മോഹൻലാൽ_ ചിത്രം ഹൃദയപൂർവ്വം ആരംഭിച്ചു.
1 min read

പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷയുണർത്തുന്ന
സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്ളാവിൽ
തികച്ചും ലളിതമായ ചടങ്ങിൽ സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്.
തുടർന്ന് സിദ്ദിഖ്, ബി. ഉണ്ണികൃഷ്ണൻ, ടി.പി. സോനു . അനുമൂത്തേടത്ത്, ആൻ്റെണി പെരുമ്പാവൂർ, ശാന്തി ആൻ്റെണി എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു.
സിദ്ദിഖും സബിതാ ആനന്ദു മാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്.
സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുചേരുന്ന ഇരുപതാമത്തെ ചിത്രമാണിത്.
ആശിർവ്വാദ് സിനിമാസും സത്യൻ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമതു ചിത്രവും.
സന്ധീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്.
“വളരെ പ്ലസൻ്റൊയഒരു ചിത്രമായിരിക്കു മിതെന്ന് സംവിധായകൻ വ്യക്തമാക്കി. ചിത്രത്തിൻ്റെ മറ്റു വിശദാംശങ്ങളിലേക്കു തൽക്കാലം കടക്കുന്നില്ല.
നർമ്മവും, ഇമോഷനുമൊക്കെ ഇഴചേർന്ന കഥാഗതിയിൽ ഒരു പൊടി മുറിപ്പാടിൻ്റെ നൊമ്പരം കൂടി കടന്നു വരുന്നത് ചിത്രത്തെ പ്രേക്ഷകമനസ്സിൽ ചേർത്തു നിർത്താൻ ഏറെ സഹായകരമാകും.
കാമ്പുള്ള ഒരു കഥയും, കെട്ടുറപ്പുള്ള തിരക്കഥയും, ഈ ചിത്രത്തിന് ഏറെ പിൻബലമാകുന്നു.
