July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

എസ് ഡി പി ഐ വിജയം അപകടകരം; കേരളത്തെ രക്ഷിക്കുന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കും’: ടി പി രാമകൃഷ്ണൻ

1 min read
SHARE

എസ് ഡി പി ഐ വിജയം അപകടകരമെന്നും അതിൽ നിന്നും കേരളത്തെ രക്ഷിക്കുന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കുമെന്നും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. തദ്ദേശ തെരഞ്ഞെടുപ്പ് പ്രാദേശിക പ്രത്യേകതകൾ പ്രതിഫലിക്കും എന്നും അദ്ദേഹം പറഞ്ഞു. ഒരു സീറ്റിൽ എസ് ഡി പി ഐ ജയിച്ചു. അത് യു ഡി എഫ് പിന്തുണയോടെയാണ്. കേരളത്തിന്റെ മത നിരപേക്ഷതയെ ചോദ്യം ചെയ്യുന്നതാണ് എന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

നിലമ്പൂർ മണ്ഡലത്തിലെ പ്രശ്നം കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല. ഇടതുപക്ഷത്തിന് ലഭിച്ച വിജയം ജനസ്വീകാര്യത കൊണ്ടാണ്. ചുങ്കത്തറയിലെ ഭരണമാറ്റത്തിൽ പാർട്ടി കൂടുതൽ പരിശോധനകൾ നടത്തും എന്നും അദ്ദേഹം പറഞ്ഞു.ആശ വർക്കർമാർ സമരത്തിലേക്ക് പോകാൻ പാടില്ലായിരുന്നു. കേന്ദ്ര ഗവണ്മെന്റിന്റെ വിഹിതം ലഭിച്ചില്ലെങ്കിലും അത് കൂടി ചേർത്താണ് കേരള സർക്കാർ നൽകുന്നത്.130000 രൂപ ആനുകൂല്യമായി കിട്ടുന്നുണ്ട്. ആശ വർക്കർമാരുടെ പ്രശ്നം പരിഹാരം കാണണം. ഇപ്പോൾ നടക്കുന്ന സമരം ആശ വിർക്കർമാരുടെ താല്പര്യ പ്രകാരം മാത്രമല്ല എന്നും അദ്ദേഹം പറഞ്ഞു.