‘രണ്ടാം പിണറായി സർക്കാരാണ് ശമ്പള, പെൻഷൻ കുടിശിക, ഡി എ കുടിശ്ശിക എന്നിവ നൽകിയത്’: മന്ത്രി കെ എൻ ബാലഗോപാൽ

1 min read
SHARE

രണ്ടാം പിണറായി സർക്കാരാണ് ശമ്പള, പെൻഷൻ കുടിശിക, ഡി എ കുടിശ്ശിക എന്നിവ നൽകിയത് എന്ന മന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം ഞെരുക്കുമ്പോഴും ജീവനക്കാരുടെയും സാധാരണക്കാരുടെയും ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ ശ്രമിക്കുകയാണ് സർക്കാർ ശ്രമിച്ചത് എന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നടക്കുന്ന എൻ ജി ഒ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ‘പരിമിതികൾ ഉണ്ടെങ്കിലും പൊതുമേഖല സ്ഥാപനങ്ങളെ വരെ കേരളം സഹായിക്കുന്നുനണ്ട്. കുടിശ്ശികകൾ പിരിച്ചെടുത്ത് വരുമാനം വർധിപ്പിക്കാനും പൊതുഭരണം മെച്ചപ്പെടുത്താനും വേണ്ട നടപടികൾ എടുക്കണം. കേരളത്തിന്റെ സിസ്റ്റം തകർക്കുക എന്നത് മുതലാളിത്തത്തിന്റെ താല്പര്യമാണ്. ബംഗാളും കേന്ദ്ര സർക്കാരും ഇപ്പോൾ താത്കാലിക നിയമനം മാത്രമാണ് നടക്കുന്നത്. അവിടെ കേരളം മാതൃകയാണ്. മെഡിസപ്പ് പദ്ധതിയിൽ അപേക്ഷിച്ച 97% പേർക്കും തുക കിട്ടി. ജീവാനന്ദം പദ്ധതി – പഠിക്കാൻ ആളുകളെ ഏൽപ്പിച്ചിട്ടുള്ളു. പ്രൈവറ്റ് കമ്പനികളിൽ നിലവിൽ ഈ പദ്ധതിയുണ്ട്. അവയ്ക്ക് ഗ്യാരണ്ടി പോലുമില്ല. സർക്കാർ ഗ്യാരണ്ടിയോടെ അത് നടപ്പിലാക്കാനാണ് ആലോചിച്ചത്. എന്നാൽ ഗീബൽസിയൻ തന്ത്രത്തോടെ പദ്ധതി തകർക്കാൻ ശ്രമിക്കുന്നു. സംസ്ഥാനത്തിന്റെ വ്യത്യസ്തമായ സാമ്പത്തിക സമീപനവും വികസനവും ലോകത്തിന് മുന്നിൽ കാണിച്ച് കൊടുക്കേണ്ട ഘട്ടമാണിത്’- കെ എൻ ബാലഗോപാൽ.