ഇന്ത്യൻ താരങ്ങളില്‍ ഏറ്റവും സമ്പന്നൻ ഷാരൂഖ് ഖാൻ, ആസ്തി കേട്ടാൽ കണ്ണ് തള്ളും; രണ്ടാമൻ മറ്റൊരു തെന്നിന്ത്യൻ നടൻ, ആദ്യ 10 പേരുടെ പട്ടിക പുറത്ത്`
1 min read

മുംബൈ: അതി സമ്പന്നരായ സിനിമാ താരങ്ങളുടെ പട്ടിക പുറത്തു വന്നതിനു പിന്നാലെ ആരാണ് പ്രതിഫലത്തിൽ മുമ്പിലെന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ. ഇന്ത്യൻ താരങ്ങളില്‍ ഏറ്റവും സമ്പന്നൻ ഇത്തവണയും ‘കിംഗ് ഖാൻ’ തന്നെയാണ്. റിപ്പോർട്ടുകൾ പ്രകാരം ഷാരൂഖ് ഖാൻ ആണ് ഏറ്റവുമധികം ആസ്തിയുള്ള നടൻ. ഖാന് 7300 കോടിയുടെ ആസ്‍തി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‍സും ഷാരൂഖിന്റേതാണ്. ഐപിഎല്ലിലെ പങ്കാളിത്തമാണ് മറ്റുള്ളവരേക്കാള്‍ ബോളിവുഡ് താരത്തിന്റെ സമ്പത്ത് വര്‍ദ്ധിക്കാൻ പ്രധാന കാരണവും. ഷാരൂഖിന് ഒരു സിനിമയ്‍ക്ക് 250 കോടി രൂപയ്‍ക്കടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സമ്പത്തില്‍ രണ്ടാമൻ ആരെന്ന് അറിഞ്ഞാലാണ് സിനിമാ പ്രേക്ഷകര്‍ ഞെട്ടുക. ബോളിവുഡ് നടൻമാരെയും പിന്നിലാക്കി തെന്നിന്ത്യൻ താരം നാഗാര്‍ജുനയാണ് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. നാഗാര്‍ജുനയുടെ ആകെ ആസ്‍തി 3310 കോടി രൂപയാണ്. തെന്നിന്ത്യയില്‍ പ്രതിഫലത്തിന്റെ കാര്യത്തിലും മുമ്പന്തിയിലാണ് താരം എന്നാണ് റിപ്പോര്‍ട്ട്. മുൻനിരയിലുള്ള പല താരങ്ങള്‍ക്കും സിനിമ മാത്രമല്ല തങ്ങളുടെ വരുമാന മാര്‍ഗം. പരസ്യങ്ങളില്‍ നിന്നും മറ്റുമുള്ള പ്രതിഫലവും മറ്റ് ബിസിനസുകളില്‍ നിന്നുള്ള വരുമാനവും വലിയ ആസ്‍തിയായി മാറുന്നു. സ്വന്തമായി നിര്‍മാണ കമ്പനിയുള്ള നിരവധി താരങ്ങളും ഇന്ത്യയിലുണ്ട്.
സമ്പത്തില്‍ മുന്നിലുള്ള 10 താരങ്ങള്‍
👉🏻ഷാരൂഖ് ഖാൻ- 7300 കോടി
👉🏻നാഗാര്‍ജുൻ അക്കിനേനി- 3310 കോടി
👉🏻സല്‍മാൻ ഖാൻ- 2900 കോടി
👉🏻അക്ഷയ് കുമാര്‍- 2500 കോടി
👉🏻ഹൃത്വിക് റോഷൻ- 2000 കോടി
👉🏻ആമിര്‍ ഖാൻ- 1862 കോടി
👉🏻അമിതാഭ് ബച്ചൻ- 1600 കോടി
👉🏻രാം ചരണ്‍- 1370 കോടി
👉🏻സെയ്‍ഫ് അലി ഖാൻ- 1200 കോടി
👉🏻രജനികാന്ത്- 450 കോടി
