മൂന്നാം തവണയും മുങ്ങി; രാഹുല്‍ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ശശി തരൂര്‍

രാഹുല്‍ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ശശി തരൂര്‍ എംപി. തുടര്‍ച്ചയായ മോദി സ്തുതിയില്‍ പാര്‍ട്ടിയുമായുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി വിളിച്ച യോഗത്തിലും തരൂര്‍ പങ്കെടുക്കാങ്ങത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് തരൂര്‍ കോണ്‍ഗ്രസ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുടര്‍ച്ചയായി പ്രശംസിക്കുകയും കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലുമാക്കുന്ന തരൂര്‍, തുടര്‍ച്ചയായ മൂന്നാം തവണയാണ് യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
പാര്‍ലമെന്റിലെ ഇതുവരെയുള്ള പ്രകടനങ്ങള്‍ അടക്കം അവലോകനം ചെയ്യുന്നതിനായാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചത്. ഒരു വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് തരൂര്‍ കൊല്‍ക്കത്തയില്‍ ആയിരുന്നെന്നും അതിനാലാണ് യോഗത്തില്‍ എത്താന്‍ കഴിയാതിരുന്നത് എന്നുമാണ് കോൺഗ്രസ് നേതാക്കള്‍ വിശദീകരിക്കുന്നത്.
കഴിഞ്ഞ മാസം 18നും 30നും നടന്ന യോഗങ്ങളിലും തരൂര്‍ പങ്കെടുത്തിരുന്നില്ല. സോണിയ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ നിന്നുമാണ് തരൂര്‍ വിട്ടുനില്‍ക്കുന്നത്. അതേ സമയം നേതൃത്വമായി അത്ര രസത്തിലല്ലാത്തതാണ് തരൂര്‍ വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
നേരത്തെ റഷ്യന്‍ പ്രസിഡന്റ് പുടിന് രാഷ്ട്രപതി നല്കിയ അത്താഴ വിരുന്നില്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരെ ഒഴിവാക്കിയപ്പോള്‍ ശശി തരൂരിനെ ക്ഷണിക്കുകയും തരൂര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പ്രധാനനേതാക്കളെ ഒഴിവാക്കിയിട്ടും അത്താഴ വിരുന്നില്‍ പങ്കെടുത്തതില്‍ തരൂരിനെതിരെ പാര്‍ട്ടിക്കകത്ത് വലിയ അമര്‍ഷം നിലനില്ക്കുമ്പോഴണ് രാഹുല്‍ ഗാന്ധി വിളിച്ച യോഗത്തില്‍ നിന്നും തരൂര്‍ വിട്ടുനിന്നത്.

