ശുഭാംശു ശുക്ല ഇന്ന് കേരളത്തിലെ കുട്ടികളോട് സംവദിക്കും
1 min read

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ശുഭാംശു ശുക്ല വ്യാഴാഴ്ച കേരളത്തിലെ കുട്ടികളോട് സംവദിക്കും. തിരുവനന്തപുരം വിഎസ്എസ്‌സിയിൽ നടക്കുന്ന പരിപാടിയിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറ് കുട്ടികൾ പങ്കെടുക്കും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഹാം റേഡിയോ സംവിധാനം വഴിയാണ് കുട്ടികളുമായി സംവദിക്കുക.
ഇതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ആക്‌സിയം-നാല് ദൗത്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വി എസ് എസ് സിയിൽ ബുധനാഴ്ച ടെസ്റ്റിങ് നടന്നു.
വ്യാഴാഴ്ച ഉച്ചക്ക് ശേഷം 2.30 മുതൽ 2.40 വരെയുള്ള സമയത്ത് ശുഭാംശു ശുക്ല കുട്ടികളുമായി സംവദിക്കുക.തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ശുഭാംശുവിനോട് ചോദ്യം ചോദിക്കാൻ അവസരം ലഭിക്കും.

