സ്മാർട്ട്‌ സിറ്റിയുടെ ഡബിൾ ഡക്കറിന് ഒരു വയസ്; ജന്മദിനം ആഘോഷയാത്രയാക്കി ശ്രീചിത്രാ ഹോമിലെ കുട്ടികളും അമ്മമാരും മേയറും

1 min read
SHARE

ഒന്നാം വാർഷികം ആഘോഷിച്ച് സ്മാർട്ട്‌ സിറ്റിയുടെ ഡബിൾ ഡക്കർ സിറ്റി റൈഡ്. സിറ്റി റൈഡ് ഒരു വർഷം പൂർത്തികരിച്ചതിന്റെ ഭാ​ഗമായി നടത്തിയ വാർഷികാഘോഷയാത്ര തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. യാത്രയിൽ ശ്രീചിത്രാ ഹോമിലെ കുട്ടികൾക്കും അമ്മമാർക്കുമൊപ്പം മേയറും ആഘോഷയാത്രയിൽ തിരുനവന്തപുരം നഗരം ചുറ്റിഗതാഗതരംഗത്തും ടൂറിസം രംഗത്തും ഒരേപോലെ മുന്നേറ്റം ഉണ്ടാക്കിയ ഡബിൾ ഡക്കർ സിറ്റിറൈഡാണ് ഒരു വർഷം പൂർത്തീകരിച്ചത്. നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിലൂടെ കാർബൺ ന്യൂട്രൽ എന്ന പദ്ധതിയുടെ ഭാഗമായാണ് കെ എസ് ആർ ടി സിക്ക് 2 ഡബിൾ ഡെക്കർ വാങ്ങി നൽകിയത്. വിദേശികൾ ഉൾപ്പടെയുള്ള വിനോദസഞ്ചാരികൾ സിറ്റി റൈഡ് ഡബിൾ ഡക്കർ സർവീസ് നല്ല രീതിയിലാണ് ഉപയോഗപ്പെടുത്തുന്നത്. ജീവനക്കാരുടെ സൗഹൃദപരമായ ഇടപെടലാണ് കൂടുതൽ വിനോദസഞ്ചാരികളെ ബസ് സർവീസിലേക്ക് ആകർഷിക്കുന്നതിന്റെ പ്രധാന കാരണമെന്ന് മേയർ പറഞ്ഞു.രണ്ടു ഡബിൾ ഡക്കറിലുമായി ഏഴ് കെ എസ് ആർ ടി സി ജീവനക്കാരാണ് സിറ്റി റൈഡിന് നേതൃത്വം നൽകുന്നത്. അന്താരാഷ്ട്ര ബഹുമതിയുൾപ്പടെ നിരവധി അംഗീകാരങ്ങളും ഈ മേഖലയിൽ ഇടപെട്ടതിന് നഗരസഭയ്ക്ക് ലഭിച്ചു.