April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 9, 2026

പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നു: ശോഭ സുരേന്ദ്രന്‍

SHARE

പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തോട് പ്രതികരിക്കവേയാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. പാലക്കാട് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നുവെന്നാണ് ശോഭയുടെ ആരോപണം. ചിലര്‍ മനപൂര്‍വം കഥ കെട്ടിച്ചമച്ച് പടര്‍ത്തുന്നുവെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തുഒരു അമ്മ പൈസ വാങ്ങിയെന്നാണല്ലോ ആരോപണം. പാവം ആ അമ്മയ്ക്ക് സുഖമില്ലാത്ത മകനാനുള്ളത്. ആര് വന്നാലും മരുന്നിന് പണം ചോദിക്കുന്ന അമ്മയാണത്. ഏത് സ്ഥാനാര്‍ഥി വന്നാലും പണം ചോദിക്കും. ഇതെല്ലാം മറച്ചുവച്ചുകൊണ്ട് കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ശോഭ സുരേന്ദ്രന്‍ പറഞ്ഞു. വോട്ട് ചെയ്ത ശേഷം തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭ. പാലക്കാട് കോടികളുടെ വികസനം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയാണ് താന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പാലക്കാട് ശോഭ സുരേന്ദ്രന്‍ നില്‍ക്കുന്ന ചിത്രം ചില മാധ്യമങ്ങള്‍ക്ക് രസിച്ചില്ല. അവരത് കൊടുത്തില്ല. തനിക്കെതിരെ തെറ്റായ പ്രചരണം അഴിച്ചുവിടുന്നുവെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറില്‍ തന്നെ നിരവധി പ്രമുഖര്‍ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തി. പല ബൂത്തുകളിലും വെളുപ്പിന് തന്നെ നീണ്ട ക്യൂ ദൃശ്യമായി. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വോട്ടുചെയ്ത ശേഷം പ്രതികരിച്ചു. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടു. തട്ടിക്കൂട്ടിയ സര്‍വേകളില്‍ മാത്രമാണ് യുഡിഎഫ് പിന്നില്‍. രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ജനം യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വികസിത കേരളത്തിലേക്ക് ചുവടുവെച്ചു. എല്ലാ മേഖലകളിലും ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. അത് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.