July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 5, 2025

മണ്ഡല പുനഃക്രമീകരണങ്ങളുടെ പേരിൽ തമിഴ്‌നാടിനെ ദുർബലപ്പെടുത്താൻ ബിജെപി സർക്കാർ ശ്രമിക്കുന്നു; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.കെ സ്റ്റാലിൻ

1 min read
SHARE

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി എം കെ സ്റ്റാലിൻ. മണ്ഡല പുനഃക്രമീകരണങ്ങളുടെ പേരിൽ തമിഴ്‌നാടിനെ ദുർബലപ്പെടുത്താൻ ബിജെപി സർക്കാർ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.മണ്ഡല പുനഃക്രമീകരണത്തിന്റെ പേരിൽ പാർലമെന്റിൽ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിന് പിന്നിൽ ബിജെപിക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്‌സഭയിലുള്ള 888 സീറ്റുകൾ സംസ്ഥാനങ്ങളുടെ തലയിൽ തൂങ്ങിക്കിടക്കുന്ന കത്തിയാണ്. തമിഴ്‌നാട് ഉൾപ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ ദുർബലപ്പെടുത്താനുള്ള നഗ്‌നമായ ഗൂഢാലോചനയാണ് നടക്കുന്നത്. ജനസംഖ്യാ നിയന്ത്രണം നന്നായി പ്രവർത്തികമാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. നല്ലത് ചെയ്തതിന് സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നത് ജനാധിപത്യത്തിന് അപകടകരമാണ്.