ശൂരനാട് സമരം ചരിത്രത്തിലെ മഹത്തായ ഏട്: എം സ്വരാജ്
1 min read

മനുഷ്യരെ അഭിമാനബോധമുള്ളവരായി തീർത്ത ശൂരനാട് സമരം ചരിത്രത്തിലെ മഹത്തായ ഏട് ആണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് പറഞ്ഞു. ശൂരനാട് രക്‌തസാക്ഷിത്വത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാചരണത്തിന്റെ ഭാഗമായി സമരഭരിതം ശൂരനാട് നവോത്ഥാനത്തിലൂടെ നവ കേരളത്തിലേക്ക് എന്ന വിഷയത്തിൽ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശൂരനാട് സമരത്തെ കേവലം മീൻപിടുത്ത സമരമാക്കി ചുരുക്കികാണാൻ പരിശ്രമം നടക്കുന്നുണ്ട്. ഇത് ചരിത്രത്തിന്റെ നിഷേധമാണ്. ശൂരനാട് നടന്ന ജന്മിത്വത്തിനെതിരായ സമരം സാമ്രാജത്വവിരുദ്ധ പോരാട്ടമായിരുന്നു. കാരണം ജന്മിത്വം സാമ്രാജിത്വത്തിന്റെ ഭാഗമാണ്. ഗാന്ധിജി ഉപ്പുസത്യാഗ്രഹ സമരം നടത്തിയത് സാമ്രാജിത്വ വിരുദ്ധ പോരാട്ടിന്റെ ഭാഗമായാണ് എന്നും എം സ്വരാജ് പറഞ്ഞു.
എം ശിവശങ്കര പിള്ള ആർ എസ് അനിൽ മുല്ലകര രത്നാകരൻ എന്നിവർ രക്ത സാക്ഷി കുടുംബങ്ങളെ ആദരിച്ചു.
