July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

മയോണൈസ് നിരോധിച്ച് തമിഴ്‌നാട്! കാരണം ഗുരുതരം!

1 min read
SHARE

മയോണൈസ് ഇഷ്ടമല്ലാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. വെറുതെ മയാണൈസ് കഴിക്കാന്‍ ഇഷ്ടമുള്ളവരും ഏറെയാണ്. എന്നാല്‍ നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട് മയോണൈസ് നിരോധിച്ചിരിക്കുകയാണ്. പച്ചമുട്ട ചേര്‍ത്ത മയോണൈസിന്റെ ഉത്പാദനം, സംഭരണം, വില്‍പന എന്നിവയാണ് തമിഴ്‌നാട് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഒരു വര്‍ഷത്തേക്ക് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.മഞ്ഞക്കുരു, സസ്യ എണ്ണ, വിനാഗിരി മറ്റ് ചേരുവകള്‍ എന്നിവ മിക്‌സ് ചെയ്ത് ഉണ്ടാക്കുന്ന മയോണൈസ് ഷവര്‍മ അടക്കമുള്ള ഭക്ഷണങ്ങള്‍ക്കൊപ്പമാണ് നല്‍കാറുള്ളത്.പച്ച മുട്ടകള്‍ കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് കാരണം സാല്‍മൊണെല്ല ബാക്ടീരിയ, സാല്‍മൊണെല്ല ടൈഫിമുറിയം, സാല്‍മൊണെല്ല എന്ററിറ്റിഡിസ്, എസ്‌ഷെറിച്ചിയ കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് എന്നിവയാണെന്നാണ് പറയുന്നത്. മയോണൈസ് ഉണ്ടാക്കാനായി പച്ച മുട്ട ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ അനുചിതമായ സംഭരിക്കുന്നത് മൂലം സൂക്ഷ്മാണുക്കള്‍ കടന്നുകൂടുകയും പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്യും. രണ്ട് വര്‍ഷം മുമ്പ് പതിനാറുകാരിയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കേരളത്തില്‍ മയോണൈസ് നിരോധിച്ചിരുന്നു.ഒരുപാട് നേരം തുറന്നുവച്ചതിന് ശേഷം മയോണൈസ് ഉപയോഗിക്കാന്‍ പാടില്ല. വായുവില്‍ തുറന്നിരിക്കും തോറും ബാക്ടീരിയ പെരുകും. ഇത്തരത്തില്‍ ശരീരത്തിലെത്തുന്ന ബാക്ടീരിയ മൂലം വയറിളക്കം, പനി, ഛര്‍ദ്ദി എന്നിവ ഉണ്ടാകും. ബാക്ടീരിയ രക്തത്തില്‍ പ്രവേശിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നത്. രക്തസമ്മര്‍ദ്ദം വര്‍ധിക്കാനും ഇത് ഹൃദയാരോഗ്യത്തെ ബാധിക്കുന്നതിലേക്കും നയിക്കുന്നു.