രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി; രോഗിക്ക് ദാരുണാന്ത്യം

1 min read
SHARE

രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തിൽ രോഗി മരിച്ചു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് പൊൻകുന്നം അട്ടിക്കലിൽ നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിൽ ഇടിച്ച് വട്ടം മറിഞ്ഞത്. പാറത്തോട് പാലപ്ര സ്വദേശിയായ പികെ രാജുവുമായി പോവുകയായിരുന്ന ആംബുലൻസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അമിത രക്തസ്രാവത്തേ തുടർന്ന് രാജുപിന്നീട് മരണമടഞ്ഞു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സഹായിയും ആംബുലൻസ് ഡ്രൈവറും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അതേസമയം ആംബുലൻസ് ഇടിച്ച് കയറിയ വീട്ടിനുള്ളിൽ അമ്മയും 2 മക്കളും കിടന്നുറങ്ങുകയായിരുന്നു. ഇവർ അത്ഭുതകരമായി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.