മൂർഖൻ പാമ്പിനെ പിടിച്ചു
1 min read

ചെങ്ങളായി: ചെങ്ങളായി അരിബ്രയിലെ ഒരു വീട്ടിൽ അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂമിൽ ഉച്ച സമയത്ത് കയറി വന്ന മൂർഖൻ പാമ്പിനെ പരിപ്പായിലുള്ള വിജയകുമാർ മാസ്റ്റർ റസ്ക്യൂ ചെയ്തു കാട്ടിൽ വിട്ടയച്ചു. ഉച്ചസമയം പാമ്പ് വീടിന് അകത്തേക്ക് കയറുന്നത് വീട്ടമ്മ കാണുകയും അയൽ വാസികൾ ഫോറസ്റ്റിൽ അറിയിക്കുകയുമാണ് ചെയ്തത്. അവരുടെ നിർദ്ദേശപ്രകാരമാണ് റസ്ക്യൂ ചെയ്ത് വിട്ടയച്ചത്. കേരളാ ഫോറസ്റ് കണ്ണവം ഫോറസ്റ്റ് ഓഫീസിൽ വച്ച് നടന്ന പാമ്പുപിടുത്ത പരിശീലനത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ ഫോറസ്റ്റിൻ്റെ അനുമതിയോടെയാണ് പാമ്പിനെ റസ്ക്യൂ ചെയ്യുന്നത്. കണ്ണൂർ പ്രസാദ് ഫാൻസ് അസോസിയേഷൻ അംഗമാണ്. ഇപ്പോൾ ശ്രീകണ്ഠപുരം എം.എ.എൽപി സ്കൂൾ അധ്യാപകനും,വിവിധ ക്ഷേത്രത്തിലെ താന്ത്രിക ആചാര്യനും, മുൻ ചെങ്ങളായി ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു.
