ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ തലമുറ സംഗമം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു

ശ്രീകണ്ഠപുരം നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ തലമുറ സംഗമം നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഓമന എ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ വി കുഞ്ഞിരാമൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ആധുനിക സമൂഹം വിവിധ മാറ്റങ്ങളിലൂടെ കടന്നുപോകുന്നഈ അവസരത്തിൽ തലമുറകൾ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകുവാൻ ഈ ഒരു സംഗമം സാധിക്കട്ടെ എന്ന് ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു.സി ഡി എസ് വൈസ് ചെയർപേഴ്സൺ രജിത ടി കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു, കൗൺസിലർമാരായ ആലീസ് ജെയിംസ്,കെ വി ഗീത, കെ ഒ പ്രേദീപൻ, കെ ടി ലീല, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പരിപാടിയിൽ വിത്യസ്ത തലമുറയിൽ പ്പെട്ടവരുടെ ചർച്ചയും കലാപരിപാടികളും സംഘടിപ്പിച്ചു.

