April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 14, 2025

സാമൂഹ്യ പെൻഷൻ സർക്കാർ ആഘോഷപെൻഷനാക്കി – മേയർ മുസ്ലിഹ് മoത്തിൽ

1 min read
SHARE

കണൂർ :ഭിന്നശേഷിക്കാർക്ക ടക്കം സാമൂഹ്യ പെൻഷൻ നൽകാനെന്ന് പറഞ്ഞു പെട്രോളിനും മറ്റും സെസ് ഏർപ്പെടുത്തി മുടങ്ങാതെ പണം പിരിച്ചെടുക്കുന്ന സർക്കാർ കൃത്യമായി പെൻഷൻ നൽകാതെ വിഷുവിനും പെരുന്നാളിനും കൃസ്തുമസിനും നൽകുന്ന ആഘോഷ പെൻഷനാക്കി ചുരുക്കിആഘോഷിക്കുകയാണെന്ന് കണ്ണൂർകോർപറേഷൻ മേയർ മുസ്ലിഹ് മoത്തിൽ ആരോപിച്ചു. ഡിഫറൻ്റ്ലി ഏബിൾഡ് പ്യൂപ്പിൾസ് ലീഗ്(DAPL) കണ്ണൂർ സി.എച്ച്. സെൻ്ററിൽ സംഘടിപ്പിച്ച ജില്ലാ കൺവെൻഷനും നിരാമയ ഇൻഷൂറൻസ് റജിസ്ട്രേഷൻ കേമ്പും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു മാസത്തിലധികമായി തുച്ഛമായ വേതന വർദ്ധനവിന് വേണ്ടി വെയിലും മഴയും കൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ദുർബലരായ സ്ത്രീകളെ തിരിഞ്ഞു നോക്കാത്ത സർക്കാർ ലക്ഷങ്ങൾ പറ്റുന്ന പി എസ് സി മെമ്പർമാർക്കും ഒരു പണിയും ചെയ്യാത്ത ഡൽഹിയിലെ കേരളാ പ്രതിനിധി കെ.വി.തോമസിനും വേതനം ലക്ഷങ്ങൾ വർദ്ധിപ്പിച്ചുകൊടുത്തുകൊണ്ട് ദുർബ്ബലരെ നോക്കി കൊഞ്ഞനം കുത്തുകയാണെന്നും മേയർ പറഞ്ഞു. ഡി.എ.പി.എൽ ജില്ലാ വൈസ് പ്രസിഡണ്ട് ഉമർ വിളക്കോട് അദ്ധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി മുഖ്യ പ്രഭാഷണവും അംഗത്വ വിതരണവും നടത്തി. യു.ഡി.ഐ.ഡി. കാർഡിൻ്റെ ആദ്യ അപേക്ഷ ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.താഹിർ സ്വീകരിച്ചു. പെരിങ്ങോം-വയക്കര പഞ്ചായത്ത് പതിനാലാം വാർഡിൽ സ്വന്തമായി റോഡ്നിർമ്മിച്ച് മാതൃകയായ വാർഡ് മെമ്പർ ഷജീർ ഇഖ്ബാലിനെ ജില്ലാ കമ്മിറ്റി മൊമെൻ്റോ നൽകി ആദരിച്ചു. സംസ്ഥാന ജ: സിക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയൽ,സി.എറമുള്ളാൻ, കെ.സൈനുദ്ദീൻ, ടി.നാസ്സർ, മുസ്തഫ പയ്യന്നൂർ, ഇസ്മായിൽ വലിയ പറമ്പത്ത് പ്രസംഗിച്ചു.