ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന അണ്ടർവാട്ടർ എക്സിബിഷൻ ലൈവ് മെർമെയ്ഡ് ഷോ ഇരിട്ടിയിൽ തുടക്കമായി

1 min read
SHARE

 

ഇരിട്ടി: കത്തോലിക്ക കോൺഗ്രസ്,എ വി അമ്യൂസ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന അണ്ടർവാട്ടർ എക്സിബിഷൻ ലൈവ് മെർമൈഡ് ഷോ ഇരിട്ടിയിൽ തുടക്കമായി. പഴഞ്ചേരിമുക്ക് കാരക്കാട്ട് മൈതാനിയിൽ ആരംഭിച്ച എക്സിബിഷൻ സണ്ണിജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. എ കെ സി സി ഗ്ലോബൽ ചെയർമാൻ ഡോ. ഫാ. ഫിലിപ്പ് കവിയിൽ ഫിഷ് ടണൽ ഉദ്ഘാടനം ചെയ്തു. അമ്യൂസ്മെന്റ് പാർക്കിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത നിർവഹിച്ചു. ഫുഡ് കോർട്ട് ഇബ്രാഹിം മുണ്ടേരിയും, വ്യാപാര സ്റ്റാളുകൾ മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് അയ്യൂബ് പൊയിലിനും, വിവിധ റൈഡുകളുടെ ഉദ്ഘാടനം കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ. എം. ജെ. മാത്യുവും നിർവഹിച്ചു. ഫാ. ജോസഫ് കാവനാടി, ഫാ. ജോസഫ് കളരിക്കൽ, ചന്ദ്രൻ തില്ലങ്കേരി, കെ .വേലായുധൻ, സത്യൻ കൊമ്മേരി, ബാബുരാജ് പായം, ഡോ. ശിവരാമകൃഷ്ണൻ, അഡ്വ. ഷീജ സെബാസ്റ്റ്യൻ, ബെന്നി പുതിയാമ്പുറം, സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ, ജോസ് പൂമല, ജെയിംസ് പ്ലാക്കിയിൽ, അഡ്വ. ബിജു ഒറ്റപ്ലാക്കൽ, ജോസ് പുത്തൻപുരയിൽ, മാത്യു വള്ളാങ്കോട്, എൻ. നാരായണൻ മാസ്റ്റർ തുടങ്ങിയ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, മത നേതാക്കള്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. ബെന്നിച്ചൻ മഠത്തിനകം സ്വാഗതവും സനൂപ് മാത്യു നന്ദിയും പറഞ്ഞു. മെയ് 4 വരെ നീണ്ടുനിൽക്കുന്ന എക്സിബിഷനിലെ പ്രധാന ആകർഷണങ്ങൾ ലൈവ് മെര്‍മെയ്ഡ് ഷോയും മത്സ്യകന്യകയുമാണ്. ഇരിട്ടി മേഖലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു അണ്ടര്‍വാട്ടര്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചിട്ടുള്ളത്. പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകുന്നേരം 4 മുതല്‍ 9.30 വരെയും അവധി ദിവസങ്ങളില്‍ 3 മുതല്‍ 9.30 വരെയും ആയിരിക്കും പ്രദര്‍ശനം.