വയോജനങ്ങൾക്കായുള്ള പുതുവതത്സരാഘോഷം നഗരസഭ ചെയർപേഴ്സൺ വി.വിനോദ് കുമാർ ഉത്ഘാടനം ചെയ്തു.

ഇരിട്ടി മുൻസിപ്പാലിറ്റിയും കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം യൂണിറ്റും സംയുക്തമായി നടുവനാട് സമദർശിനി വായനശാലയിൽ സംഘടിപ്പിച്ച വയോജനങ്ങൾക്കായുള്ള പുതുവതത്സരാഘോഷം നഗരസഭ ചെയർപേഴ്സൺ വി.വിനോദ് കുമാർ ഉത്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ശ്രീമതി കെ.സോയ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ എം.വി.ശ്രീന സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻ്റിംങ് ചെയർപേഴ്സൺ പി. ധനിഷ കൗൺസിലർ മാരായ എ.ലക്ഷ്മി, സി.രജീഷ്, വയോമിത്രം മെഡിക്കൽ ഓഫിസർ ഡോ: ആൻ്റണി കട്ടക്കയം മുതിർന്ന പൗരൻ പി.രാജു എന്നിവർ ആശംസകൾ നേർന്നു. വയോമിത്രം കോ .ഓഡിനേറ്റർ സന്ധ്യ സന്തോഷ് നന്ദി പറഞ്ഞു.

