പാലക്കാട് തെളിവെടുപ്പിനിടെ പൊലീസിൻ്റെ തോക്ക് തട്ടിപ്പറിക്കാൻ മോഷ്ടാവിന്റെ പരാക്രമം

1 min read
SHARE

പാലക്കാട്: പാലക്കാട് പൊലീസ് തെളിവെടുപ്പിനിടെ പൊലീസിന്റെ തോക്ക് തട്ടിപ്പറിക്കാൻ മോഷ്ടാവിന്റെ പരാക്രമം. പാലക്കാട് കൽമണ്ഡപത്ത് നടന്ന മോഷണക്കേസിൽ തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതി മണിമാരനാണ് പൊലീസിന് നേരെ പരാക്രമം നടത്തിയത്.കഴിഞ്ഞ മാസം 14 നാണ് പ്രതി കൽമണ്ഡപം പ്രതിഭ്നഗറിലെ പൂട്ടിക്കിടന്ന വീട്ടിൽ നിന്നും മോഷണം നടത്തിയത്. സമീപത്തെ പൂട്ടിക്കിടന്ന മൂന്ന് വീടുകളിൽ നിന്ന് എട്ട് ലക്ഷത്തോളം രൂപയാണ് ഇയാൾ കവർന്നത്.പ്രതിഭാനഗറിലെ മോഷണത്തിന് പുറമേ മണിമാരൻ തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി അൻപതോളം കവർച്ചകളും നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.