January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 14, 2026

പൈങ്ങോട്ടൂർ സ്വദേശികളായ മോഷ്ടാക്കൾ പിടിയിൽ

SHARE

പൈങ്ങോട്ടൂർ സ്വദേശികളായ മോഷ്ടാക്കൾ അറസ്റ്റിൽ.നിരവധി മോഷണ കേസുകളിലെ പ്രതികളാണ് പിടിയിലായവർ. കടവൂർ പൈങ്ങോട്ടൂർ അമ്പാട്ടുപാറ ഭാഗം കോട്ടക്കുടിയിൽ വീട്ടിൽ തോമസ് കുര്യൻ (22), ഇയാളുടെ സഹോദരൻ ബേസിൽ (29), പൈങ്ങോട്ടൂർ മഠത്തോത്തുപാറ അഞ്ചു പറമ്പിൽ വീട്ടിൽ അനന്തു (28) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബറിൽ ആനത്തുകുഴി ഭാഗത്തുള്ള വീടിൻറെ മുൻവശത്ത് സൂക്ഷിച്ചിരുന്ന കാപ്പികുരുവും, ഗ്യാസ് കുറ്റിയും, ഗ്യാസ് സ്റ്റൗവും ഇവർ മോഷണം ചെയ്തെടുത്തിരുന്നു.

ഈ കേസിൽ അറസ്റ്റ് ചെയ്തു അന്വേഷിച്ചു വരുന്നതിനിടെയാണ് മറ്റു കേസുകൾ തെളിയുന്നത്.തകരപ്പീടിക ഭാഗത്തുള്ള വീടിന് സമീപമുള്ള പുകപ്പുരയുടെ പൂട്ട് പൊളിച്ച് അവിടെ സൂക്ഷിച്ചിരുന്ന ഉണങ്ങിയ റബർ ഷീറ്റ് തോമസ് കുര്യൻ മോഷ്ടിച്ചിരുന്നു. കോന്നൻപാറ ഭാഗത്ത് റബർ തോട്ടത്തിലെ കെട്ടിടത്തിൽ നിന്നും കെട്ടിടത്തിന്റെ ഓട് പൊളിച്ച് ഇവർ മൂവരും രണ്ടു ചാക്ക് ഉണക്ക ഒട്ടുപാലും മോഷ്ടിച്ചിരുന്നു. മൂന്നുപേർക്കെതിരെയും പോത്താനിക്കാട്, മൂവാറ്റുപുഴ പോലീസ് സ്റ്റേഷനുകളിലായി വേറെയും കേസുകൾ നിലവിലുണ്ട്. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ബ്രിജു കുമാർ, എസ്.ഐമാരായ റോജി ജോർജ്, പി.കെ സാബു, എം.എസ് മനോജ്, സീനിയർ സി.പി.ഒമാരായ ലിജേഷ്, ടി.കെ.ബിജു, സി.പി.ഒ എം.എ ഷെഫി എന്നിവരാണ് ഉണ്ടായിരുന്നത്.