തിക്കോടി അപകടം:മരിച്ചവരുടെ പോസ്റ്റ്മോർട്ടം ഇന്ന്

1 min read
SHARE

കോഴിക്കോട് തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട് മരിച്ച 4 പേരുടെ പോസ്റ്റ്മോർട്ടം ഇന്ന്. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തും.

ഞായറാഴ്ച വൈകീട്ടാണ് വയനാട് കൽപ്പറ്റയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ അപകടത്തിൽപ്പെട്ട് മരിച്ചത്.തിക്കോടി കല്ലകത്ത് ബീച്ചിൽ കുളിക്കാനിറങ്ങിയ 5 പേരാണ് തിരയിൽപ്പെട്ടത്. വയനാടിൽ നിന്നുള്ള 26 അംഗ വിനോദയാത്ര സംഘത്തിൽപ്പെട്ടതായിരുന്നു ഇവർ .

കൽപ്പറ്റ സ്വദേശി കളായ അനീസ, വാണി , ബിനീഷ്, ഫൈസൽ എന്നിവരാണ് മരിച്ചത്. രക്ഷപ്പെടുത്തിയ ജിൻഷ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി ഞായറാഴ്ച വൈകീട്ട് നലരയോടെയാണ് സംഭവം. മരിച്ച ബിനീഷ്‌ സി പി ഐ (എം) കൽപ്പറ്റ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി അംഗമാണ്‌.

 

ബീച്ചിൽ ഉണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നി രക്ഷാ സേനയും പൊലീസും ഉടൻ സ്ഥലത്ത് എത്തിയിരുന്നു. തിരയിൽപെട്ടവരെ പുറത്ത് എത്തിച്ചെങ്കിലും നാല് പേർ മുങ്ങിമരിച്ചു. അവധി ദിവസമായത് കൊണ്ട് തന്നെ ബീച്ചിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മൃതദേഹങ്ങൾ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.