ഇത്തവണ മഴ നേരത്തെയുണ്ട്! തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 27 ന് എത്തിയേക്കുമെന്ന് സൂചന
1 min read

തിരുവനന്തപുരം: ഇത്തവണ കാലവർഷം നേരത്തെയെത്താൻ സാധ്യത. ഈ മാസം 27 ആം തീയതിയോടെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയേക്കുമെന്നാണ് സൂചന. നാല് ദിവസം വരെ വൈകാനോ നേരത്തെയാകാനോ സാധ്യതയുണ്ടന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. അതായത് ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കും. കഴിഞ്ഞ വർഷം മെയ് 31 നാണ് കാലവർഷം കേരളം തൊട്ടത്.
