ഒന്നാം സ്ഥാനവുമായി ത്രേസ്യാമ്മ ഫ്രാൻസിസ്

1 min read
SHARE

 

സർക്കാർ ജീവനക്കാർക്കായി തിരുവനന്തപുരത്ത് വച്ച് നടത്തിയ സംസ്ഥാന സിവിൽ സർവീസ് കായികമേളയിൽ തുടർച്ചയായി രണ്ടാം തവണയും ഡിസ്‌കസ് ത്രോയിൽ ഒന്നാം സ്ഥാനവുമായി ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ജീവനക്കാരിയായ ത്രേസ്യാമ്മ ഫ്രാൻസിസ്. ജനുവരി ആദ്യവാരം ഡൽഹിയിൽ വച്ച് നടന്ന ദേശീയ സിവിൽ സർവീസ് കബഡി ടൂർണമെൻ്റിൽ കേരളത്തിൻ്റെ ജഴ്‌സിയണിഞ്ഞിരുന്നു. മാസ്റ്റേർസ് കായികമേളയിൽ സ്ഥിരമായി നടത്തത്തിലും ത്രോ ഇനങ്ങളിലും മെഡൽ നേടാറുണ്ട്.