തളിപ്പറമ്പ്- പട്ടുവം റൂട്ടിൽ വീണ്ടും ഗതാഗത നിയന്ത്രണം.

1 min read
SHARE

 

കനത്ത മഴയയെ തുടർന്ന് ബൈപ്പാസ് കടന്നു പോകുന്ന പുളിംപറമ്പ് ഭാഗത്ത് മണ്ണിടിഞ്ഞതോടെയാണ് ഇരുചക്ര വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്.കഴിഞ്ഞ മാസം മണ്ണിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ദിവസങ്ങളോളം നിരോധിച്ചിരുന്നു.താൽക്കാലിക പാതയുടെ ഒരു വശത്താണ് മണ്ണിടിയുന്നത്.ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി നിർമ്മിച്ച താൽക്കാലിക പാതയിൽ രൂക്ഷമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.തുടർന്ന് റോഡ് അടച്ചിട്ട് മണ്ണിടിയുന്ന ഭാഗത്തിന് എതിർ വശത്തായി റോഡ് വീതികൂട്ടി സുരക്ഷ ഒരുക്കിയ ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്.ഞായറാഴ്ച്ച വൈകുന്നേരമാണ് ഇതേ സ്ഥലത്ത് വീണ്ടും മണ്ണിടിഞ്ഞത്.തുടർന്ന് തളിപ്പറമ്പ് തഹസിൽദാർപി സജീവൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ പൊലിസിന് നിർദ്ദേശം നൽകുകയായിരുന്നു.വലിയ വാഹനങ്ങൾ ഏഴാംമൈലിൽ എത്തി കൂവോട് വഴി പട്ടുവം ഭാഗത്തേക്ക് പോകണം.തിരിച്ച് മുറിയാത്തോടിൽ നിന്നും മംഗലശേരി, ചാലത്തൂർ – കുപ്പം വഴി തളിപ്പറമ്പിലേക്ക് എത്തണമെന്ന് തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ ഷാജി പട്ടേരി അറിയിച്ചു.