താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ; വനംവകുപ്പ് പരിശോധന, ജാഗ്രതാ മുന്നറിയിപ്പ്
1 min read

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ. ഇന്നലെ രാത്രിയിലാണ് സംഭവം. ഇതേത്തുടർന്ന് വനംവകുപ്പ് മേഖലയിൽ നിരീക്ഷണം തുടരുകയാണ്.
ചുരത്തിലെ എട്ട്-ഒൻപത് വളവുകൾക്കിടയിലാണ് കടുവയെ കണ്ടതായി കാർ യാത്രികർ പറഞ്ഞത്. വയനാട്ടുനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്നു കാർ. കാറിന് മുൻപിൽ യാത്ര ചെയ്‌ത ബൈക്ക് യാത്രികൻ കടുവയെ കണ്ട ഉടനെ വാഹനം വേഗം കൂട്ടി രക്ഷപ്പെടുകയായിരുന്നെന്നും ഇവർ പറഞ്ഞു.
യാത്രക്കാർ ഉടൻതന്നെ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞതു മുതൽ വനംവകുപ്പ് മേഖലയിലെത്തി ക്യാമ്പ് ചെയ്യുകയാണ്.
ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.
