May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 14, 2025

യുഡി ടിഎഫ് ഇരിക്കൂർ നിയോജക മണ്ഡലം പൊതുസമ്മേളനം.

1 min read
SHARE

 

ശ്രീകണ്ഠപുരം  : കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി- കർഷക ദ്രോഹ നയങ്ങൾക്കെതിരെ മെയ്യ് 20 ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം UDTF ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം ബസ്റ്റാൻ്റിൽ പൊതു സമ്മേളനം സംഘടിപ്പിച്ചു. പൊതുസമ്മേളനം ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം ഉൽഘാടനം ചെയ്തു. എസ്ടിയു ജില്ലാ സെക്രട്ടറിയും , യു ഡി ടി എഫ് മണ്ഡലം ചെയർമാനുമായ കെ പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഐഎൻടിയുസി മണ്ഡലം പ്രസിഡന്റും, യുഡി ടി എഫ് കൺവിനറുമായ ബേബി മുല്ലക്കരിയിൽ, കെ പി സലാഹുദ്ദീൻ, എം ഒ മാധവൻ മാസ്റ്റർ, എൻ പി റഷീദ് മാസ്റ്റർ, പി ടി കുര്യാക്കോസ് മാസ്റ്റർ, എൻ പി സിദ്ദീഖ്, മുൻസിപൽ കൗൺസിലർമാരായ വി പി നസീമ , ത്രേസ്യാമ്മ മാത്യു,ജിൻസ് കാളിയാനി, സബൂർ സി , ജോസ് അറക്കാപറമ്പിൽ, ടി സി ഇബ്രാഹിം, രാജേന്ദ്രൻ പി സി തുടങ്ങിയവർ പ്രസംഗിച്ചു.