തേങ്ങ എത്ര അരച്ചിട്ടെന്താ താളല്ലേ കറി…’; ഉമാ തോമസിന്റെ ആരോപണത്തിനെതിരെ രോഷം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ
1 min read

കൊച്ചിയിൽ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ താൻ താഴെ വീണിട്ടും സാംസ്കാരിക മന്ത്രി സജി ചെറിയാൻ തിരിഞ്ഞുനോക്കിയില്ലെന്ന ഉമാ തോമസിന്റെ ആരോപണത്തിനെതിരെ രോഷം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ. സജി ചെറിയാനും സംസ്ഥാന സർക്കാരും എല്ലാവിധ പിന്തുണയും സഹായവുമായി എത്തിയിട്ടും അസുഖം ഭേദപ്പെട്ട അവസരത്തിൽ ഇങ്ങനെ പറയുന്നത് നന്ദികേടാണെന്ന് സോഷ്യൽ മീഡിയ പറയുന്നു. തേങ്ങ എത്ര അരച്ചിട്ടെന്താ താളല്ലേ കറി എന്ന് കെ വി എസ് കണ്ണപുരം കുറിച്ചു. ഈ പോസ്റ്റ് സുകന്യ നാരായണൻ പങ്കുവെച്ചു.
സജി ചെറിയാന്‍ സംസ്‌കാരമില്ലാത്ത ആളെന്നാണ് ഉമ തോമസ് കഴിഞ്ഞ ദിവസം ആക്ഷേപിച്ചത്. വീണതിന് ശേഷവും കോൺഗ്രസുകാരനായ എം പി ഹൈബി ഈഡനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാൽ, ഹൈബിക്ക് അവർ യാതൊരു കുറ്റവും കണ്ടെത്തിയിട്ടില്ല. സാംസ്‌കാരിക മന്ത്രി അപകടം പറ്റിയ ദിവസവും പിന്നീടും തന്നെ വന്നു കണ്ടു എന്ന് ഉമ തന്നെ സമ്മതിക്കുന്നുണ്ട്. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉമ ആരോപണങ്ങൾ ഉന്നയിച്ചത്.
അന്നേ ദിവസം വൈകിട്ട് പങ്കെടുക്കേണ്ടിയിരുന്ന ദേശാഭിമാനിയുടെ പരിപാടി റദ്ദാക്കിയാണ് മന്ത്രി സജി ചെറിയാൻ ആശുപത്രിയില്‍ തുടര്‍ന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഉമയുടെ കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
