July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

ദില്ലി ആം ആദ്മി സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

1 min read
SHARE

ദില്ലി ആം ആദ്മി സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ദില്ലി മുഖ്യമന്ത്രി അതിഷിക്ക് അയച്ച കത്തിലാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. അതേസമയം കേന്ദ്രസര്‍ക്കാര്‍ ആദ്യം പഞ്ചാബില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്തണമെന്ന് അതിഷി പരിഹസിച്ചു. അതിനിടെ ഇരുപാര്‍ട്ടികളും തമ്മില്‍ പോസ്റ്റര്‍ ഇറക്കിയും കടന്നാക്രമണം തുടരുകയാണ്. ദില്ലി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാര്‍ട്ടി ബിജെപി വാക്‌പോര് തുടരുകയാണ്. ആം ആദ്മി സര്‍ക്കാരിനെതിരെയും കെജ്രിവാളിനെയും ലക്ഷ്യം വെച്ചുള്ള ബിജെപിയുടെ ആരോപണങ്ങള്‍ക്കിടെയാണ് ബിജെപി നേതാവും കേന്ദ്ര കൃഷിമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍ അതിഷിയ്ക്ക് കത്തയച്ചത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക പദ്ധതികള്‍ ദില്ലിയില്‍ നടപ്പിലാക്കുന്നില്ലെന്നും കര്‍ഷകരുടെ താല്പര്യങ്ങള്‍ ആം ആദ്മി പാര്‍ട്ടി അവഗണിക്കുകയാണെന്നും കേന്ദ്രമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. അതേസമയം കേന്ദ്രസര്‍ക്കാര്‍ പഞ്ചാബില്‍ സമരമിരിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവാത്തതെന്ന് ചോദ്യമാണ് അതിഷിയുയര്‍ത്തിയത്. കെജ്രിവാളിനെതിരെ ബിജെപി പുറത്തിറക്കിയ സ്‌കാം 2024 എന്ന പോസ്റ്ററിലും പോര് കടുക്കുകയാണ്. സ്റ്റോക്ക് മാര്‍ക്കറ്റ് തട്ടിപ്പിനെ കുറിച്ചുള്ള ഒ ടി ടി സീരീസ് സ്‌കാം 1992 ന് സമാനമായി സ്‌കാം 2024 എന്നെഴുതിയ പോസ്റ്ററിറക്കി ബിജെപി കെജ്രിവാളിനെതിരെ കടന്നാക്രമിച്ചു. വോട്ടര്‍ പട്ടികയില്‍ കെജരിവാള്‍ കൃത്രിമത്വം കാണിക്കുകയാണെന്നും കെജ്രിവാള്‍ വഞ്ചകന്‍ എന്നുമാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്. ഇതിനെതിരെ കെജ്രിവാളിനെ എക്കാലത്തെയും ഗോട്ട് എന്ന് വിശേഷിപ്പിച്ച് ആം ആദ്മി പാര്‍ട്ടി പോസ്റ്റര്‍ പുറത്തിറക്കിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. സര്‍ക്കാര്‍ ആശുപത്രിയും സ്‌കൂളും പശ്ചാത്തലമാക്കി നടന്‍ വിജയുടെ ഗോട്ട് എന്ന ചിത്രത്തിലെ പോസ്റ്ററിനോട് സാമ്യമുള്ളതാണ് ആം ആദ്മി പാര്‍ട്ടിയുടെ പോസ്റ്റര്‍. ഇതിനിടെ ദില്ലി മുഖ്യമന്ത്രി അതിഷി- ലെഫ്റ്റനന്റ് ഗവര്‍ണര്‍ പോരും രൂക്ഷമാണ്.