മോദി ഭരണവും പിണറായി ഭരണവും തമ്മിൽ വ്യത്യാസം ഇല്ല, കേരളത്തെ കലാപഭൂമിയാക്കി’; വി.എം സുധീരൻ
1 min read

നവകേരള സദസ് സമ്പൂർണമായി പരാജയപ്പെട്ട രാഷ്ട്രീയ ദൗത്യമാണെന്ന് വി എം സുധീരൻ. സദസിൽ സ്വീകരിച്ച പരാതികളിൽ നേരിയ ശതമാനം മാത്രമാണ് പരിഹരിക്കുന്നത്. നവകേരള സദസ്സ് കേരളത്തെ കലാപ ഭൂമിയാക്കി. മുഖ്യമന്ത്രിയുടെ ഗൺമാൻ പ്രതിഷേധിക്കുന്നവരെ തെരുവ് ഗുണ്ടയാക്കി.
നവകേരള സദസ്സ് സമ്പൂർണ പരാജയം ആണെന്നും അദ്ദേഹം പറഞ്ഞു..മോദി ഭരണവും പിണറായി ഭരണവും തമ്മിൽ വ്യത്യാസം ഇല്ല. കേരളം ഫാസിസ്റ്റ് ശൈലിയിലേക്ക് മാറിയിരിക്കുന്നു. രാഷ്ട്രീയ എതിർ ചേരിയിൽ നിൽക്കുന്നവരെ അണികളെ വിട്ടു അടിച്ച് അമർത്തുന്നത് തെറ്റായ ശൈലിയാണ്. കേരളത്തെ കലാപത്തിലേക്ക് എത്തിച്ചത് മുഖ്യമന്ത്രിയുടെ നിലപാടാണ്. മുഖ്യമന്ത്രി അക്രമത്തിനു പച്ചക്കൊടി വീശിയെന്നും മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ അർഹനല്ലെന്നും അദ്ദേഹം പറഞ്ഞു.
