പുന്നാട് കുഴുമ്പിൽ ഭഗവതി ക്ഷേത്ര കുളം വി ശിവദാസൻ MP ഉദ്‌ഘാടനം ചെയ്തു.
1 min read

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 36 ലക്ഷം രൂപ ചിലവഴിച്ചു നവീകരിച്ച പുന്നാട് കുഴുമ്പിൽ ഭഗവതി ക്ഷേത്ര കുളം വി ശിവദാസൻ MP ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര,സംസ്ഥാന, നഗരസഭഎന്നിവയുടെ ഫണ്ടുകൾ ചേർത്താണ് കുളം നവീകരിച്ചത്. ചടങ്ങിൽ ചെയർപേഴ്സൺ കെ ശ്രീലത അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ പദ്ധതി വിശദീകരിച്ചു. DPR തയ്യാറാക്കിയ ഓവർസിയർ ദിപിൻ വി സി കരാറുകാരൻ സിനീഷ് പി എന്നിവരെ ചടങ്ങിൽ വെച്ച് വൈസ്:ചെയർമാൻ പി പി ഉസ്മാൻ ആദരിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാന്മാരായ കെ സുരേഷ്, പി കെ ബൽക്കീസ് കൗൺസിലർമാരായ എ കെ ഷൈജു, വി ശശി, പി ഫൈസൽ, ടി വി ശ്രീജ എന്നിവരും എൻ രാജൻ, വി എം രാജേഷ്, ജിനേഷ് പി, പി പി മുകുന്ദൻമാസ്റ്റർ, ട്രെസ്റ്റി ബോർഡ് ചെയർമാൻ കെ പി രാമകൃഷ്ണൻ കെ ടി ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു
