ക്ഷേമ പെൻഷൻ തട്ടിപ്പ്; വിവിധ വകുപ്പുകൾ പരിശോധന നടത്തുകയാണ്’: മന്ത്രി എം ബി രാജേഷ്
1 min read

ക്ഷേമ പെൻഷൻ തട്ടിപ്പിൽ വിവിധ വകുപ്പുകളിൽ പരിശോധന നടത്തുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ഗുണഭോക്ത ലിസ്റ്റ് പരിശോധന സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനം നടപ്പാക്കും എന്നും മന്ത്രി വ്യക്തമാക്കി. ഉമാതോമസിന്റെ അപകട സംഭവത്തിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നടന്ന സംഭവം ദാരുണമാണെന്നും, കാരണം പരിശോധിക്കുന്നുണ്ടെന്നും എം എൽ എ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.
മാലിന്യ മുക്ത നവ കേരളത്തിന്റെ നിർണായക ഘട്ടത്തിലേക്ക് നാളെ കടക്കുകയാണ് എന്ന് മന്ത്രി എം ബി രാജേഷ്. നല്ല പ്രതികരണം ആണ് ലഭിക്കുന്നത് ,പൊതു സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുത്ത ക്യാമ്പയിൻ. ഒന്നുമുതൽ ഏഴ് വരെയുള്ള ഒരാഴ്ച വലിച്ചെറിയൽ വിരുദ്ധ വാരാചരണം ആണെന്നും മന്ത്രി പറഞ്ഞു.
100% വാതിൽപ്പടി ശേഖരണത്തിൽ എത്താൻ സാധിക്കും, നിലവിൽ 80 ലധികം ശതമാനമാണ്. 2026 മാർച്ചോടെ മാലിന്യ കൂനകൾ ഇല്ലാത്ത കേരളമാക്കി മാറ്റും.മാലിന്യ സംസ്കരണത്തിൽ പുരോഗതി പൂർണമായും പ്രതിഫലിക്കുന്നില്ല .വലിച്ചെറിയൽ പ്രവണത തുടരുന്നുവെന്നും ഇത് സംസ്കാര ശൂന്യമായ സമീപനം ആണെന്നും നിരോധിത പ്ലാസ്റ്റിക് വില്പന വിതരണം ശക്തമായി തടയുമെന്നും മന്ത്രി പറഞ്ഞു.
