July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

വന്യമൃഗങ്ങൾക്ക് മനുഷ്യനെക്കാൾ വില; സർക്കാറിന്റെ അശ്രദ്ധയും അലംഭാവവും വേദനാജനകം’; മലങ്കര കത്തോലിക്ക സഭാ രൂപത

1 min read
SHARE

വന്യജീവി ആക്രമണങ്ങളിൽ സർക്കാരിനെ വിമർശിച്ച് പത്തനംതിട്ട മലങ്കര കത്തോലിക്ക സഭാ രൂപത. വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെടുന്നെന്ന് പള്ളികളിൽ ഇന്ന് വായിച്ച ഇടയലേഖനത്തിൽ പറയുന്നു. എയ്ഡഡ് മേഖലയിലും സർക്കാർ സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടുകളെന്നും രൂപതാ അധ്യക്ഷൻ ഡോക്ടർ സാമുവൽ മാർ ഐറേനിയോസ് കുറ്റപ്പെടുത്തി.മനുഷ്യ ജീവന്റെ വില മിസ്മരിക്കപ്പെടുകയും വന്യമൃഗങ്ങൾക്ക് മനുഷ്യനെക്കാൾ വില കൽപ്പിക്കപ്പെടുകയും ചെയ്യുന്നു. സർക്കാറിന്റെ അശ്രദ്ധയും അലംഭാവവും വേദനാജനകമെന്നും ഇടയലേഖനത്തിൽ പറയുന്നു. ബജറ്റിൽ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ള ഭൂമി വർദ്ധനയിലും കർഷകരോടുള്ള അലംഭാവവും അവഗണനയും പ്രകടനയും പ്രകടമാണ്. ജെബി കോശി റിപ്പോർട്ടിൽ സർക്കാർ അനുബന്ധ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വിമർശനം.

 

ഫെബ്രുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതയെ തല യോഗത്തിൽ എന്തു തീരുമാനിച്ചു എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അശാസ്ത്രീയ ഉത്തരവുകൾ എയ്ഡഡ് മേഖലയെ തകർക്കുന്നുവെന്ന് രൂപതാ അധ്യക്ഷൻ ഡോക്ടർ സാമുവൽ മാർ ഐറേനിയോസ് പറയുന്നു. ശമ്പളം ലഭിക്കാത്ത ദീർഘകാലം ജോലി ചെയ്യേണ്ടി വരുന്ന അധ്യാപകരുടെ കുടുംബങ്ങളുടെ പ്രശ്നങ്ങളും മാനസികാവസ്ഥയും സർക്കാർ പരിഗണിക്കുന്നില്ല. ലഹരിയുടെ ഉപയോഗം പുതുതലമുറയുടെ ചിന്താശേഷി കെടുത്തി കളയുന്നു എന്നും പത്തനംതിട്ട രൂപതാ അധ്യക്ഷൻ ഡോ സാമുവൽ മാർ ഐറേനിയോസ് പറഞ്ഞു.