ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ അന്യായ വില വര്‍ദ്ധനവ് പിന്‍വലിക്കുക
1 min read

ശ്രീകണ്ഠപുരം:ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ അന്യായ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ജില്ലാ സമ്മേളനം അവശ്യപ്പെട്ടു. ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളെയും ചരക്ക് ഗതാഗത മേഖലയിലെ തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്. തോന്നിയപോലെയുള്ള വിലവര്‍ദ്ധനവ് അംഗീകരിക്കാനാകില്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ പി രാജന്‍ പതാക ഉയര്‍ത്തി. കെ പവിത്രന്‍ രക്തസാക്ഷി പ്രമേയവും ടി അശോകന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എന്‍ വി ചന്ദ്രബാബു, ജില്ലാ കമ്മിറ്റി അംഗം കെ ജയരാജന്‍, പി മാധന്‍, എംസി ഹരിദാസന്‍, എം ജയശീലന്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ ജില്ലാ പ്രസിഡന്റ് സികെപി പത്മനാഭനെ സംസ്ഥാന പ്രസിഡന്റ് ടി കെ രാജന്‍ ആദരിച്ചു. ഭാരവാഹികള്‍: എ പ്രേമരാജന്‍(പ്രസിഡന്റ്), യു ലക്ഷ്മണന്‍, സന്തോഷ് കല്ല്യാട്, എന്‍ കെ രാജന്‍, എം സന്തോഷ്, എം രാജന്‍(വൈസ് പ്രസിഡന്റ്
